self portrait

raspberry books, malayalam , english book publishers and distributors, 2nd floor, dreamland flat, east hill road, chakkorathukulam, calicut 673 006, kerala, india. tel: + 91 96456 39171 e-mail: info.raspberry@gmail.com

Tuesday 21 June 2011

കമ്മ്യൂണിസത്തില്‍ അധിഷ്ഠിതമായ ജനകീയ ജനാധിപത്യം- ആഗോള സോഷ്യലിസത്തിലേക്കുള്ള പാത

book cover
ലോകത്തെ മഹാഭൂരിപക്ഷം വരുന്ന 
തൊഴിലാളി വര്‍ഗ്ഗത്തെ നയിക്കുന്നത് 
കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ല; 
മുതലാളിത്ത പ്രത്യയ ശാസ്ത്രങ്ങളാണ് 
എന്നതാണ് യാഥാര്‍ത്ഥ്യം. 
അത് ബലപ്രയോഗത്തിലൂടെയല്ല, 
മറിച്ച് അനുനയത്തിലൂടെയാണ് 
സംഭവിക്കുന്നത്‌. എന്തുകൊണ്ട് 
തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി 
നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് 
അത് നിര്‍വ്വഹിക്കാന്‍ 
സാധിക്കാതെ വരുന്നു? പരിഹരിക്കപ്പെടേണ്ട 
ഈ വൈരുദ്ധ്യത്തെയാണ് ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നത്.


കമ്മ്യൂണിസത്തില്‍ അധിഷ്ഠിതമായ 
ജനകീയ ജനാധിപത്യം- ആഗോള 
സോഷ്യലിസത്തിലേക്കുള്ള പാത
(പഠനം) 
- വയലില്‍ വിജയന്‍

വില: 200 രൂപ

Friday 17 June 2011

ഒതുങ്ങാന്‍ വിസമ്മതിക്കുന്ന ചിന്തകള്‍ - കെ.ഇ.എന്‍

ken
(പുസ്തക നിരൂപണം)

1997 ലാണ് '' അമീബ ഇരപിടിക്കുന്നതെങ്ങനെ '' എന്ന പേരില്‍ എ. അബ്ദുല്‍ ഗഫൂറിന്‍റെ കവിതാസമാഹാരം സഹൃദയ പുറത്തിറക്കിയത്. ഇന്ന്, 2011ല്‍ റാസ്ബെറി'യാണ് ഗഫൂര്‍ അറക്കലിന്‍റെ'' ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം'' എന്ന 'വേറിട്ട നോവല്‍' പുറത്തിറക്കിയിരിക്കുന്നത്. രണ്ടും ഏത് അര്‍ത്ഥത്തിലും രണ്ടായിരിക്കെ തന്നെ, പൊതുവായി പങ്കുവെക്കുന്നത് ഒരു 'ശരാശരിവിരുദ്ധ' സര്‍ഗാത്മക അസ്വസ്ഥതയാണ്. നിന്ദ്യം, ഭയാനകം, വിരൂപം എന്നിങ്ങനെ 'സൌന്ദര്യശാസ്ത്രം' വകഞ്ഞുമാറ്റുന്ന ജീവിതഭാവങ്ങളെല്ലാം ആധുനികജീവിതത്തിന്‍റെ അവഗണിക്കാനാവാത്ത അനുഭവലോകമാണ്. കൊലപാതകങ്ങളും ആത്മഹത്യകളും മുറിവുകളും ചോരയും വിയര്‍പ്പും ചലവും ശവവും ഭ്രാന്തും അശാന്തികളും അസ്വസ്ഥതകളും തിമിര്‍ത്തു പെയ്യുന്ന നിന്ദ്യഭയാനക വിരൂപലോകം കണ്ട് അപരിചിതഭാവത്തില്‍ അന്ധാളിച്ചുനില്‍ക്കുന്നവരോട്, ' ഈ തലയോട് കൂനകള്‍ കണ്ട് പേടിയാവുന്നുവോ/ പേടിക്കണ്ട, അത് നിങ്ങളുടേത് തന്നെ'യെന്ന് കക്കാട്.

പൊള്ളയായ ആഹ്ലാദങ്ങള്‍ മനുഷ്യരെ അപ്പൂപ്പന്‍താടികളാക്കി മാറ്റുമ്പോള്‍ ചരിത്രജന്യമായ ഭീതികള്‍ മനുഷ്യരെ സ്വന്തം മണ്ണില്‍ കാതോര്‍ത്ത് കിടന്നുകൊണ്ട് വരാനിരിക്കുന്ന മരണത്തിന്‍റെ മഹാനിശ്ശബ്ദതകളോടുപോലും സംവദിക്കാന്‍ ശക്തരാക്കുന്നു. ശവകുടീരങ്ങളോട് സൗഹൃദം സ്ഥാപിക്കാന്‍ കഴിയുന്നത്‌ ജീവിതത്തെ അത്രമേല്‍ ആഴത്തില്‍ അറിയുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ്. ശരാശരികള്‍ക്കന്യമായ ഒരു സര്‍ഗാത്മകഭ്രാന്തിന്‍റെ ഭാഷ സ്വന്തമാകുമ്പോഴാണ്, ഒരേ സമയം തന്നെ ജീവിതത്തോടെന്ന പോലെ മരണത്തോടും സ്നേഹപൂര്‍വ്വം സംവദിക്കാന്‍ മനുഷ്യന് കഴിയുന്നത്‌. ഗഫൂറിന് കവിത ചിലപ്പോള്‍ ഒരു ഭ്രാന്തിന്‍റെ കുമ്പസാരം പോലെ അവ്യക്തമായ സ്വപ്നങ്ങളാണ്. മേല്‍കീഴ് മരിയുന്നൊരു ലോകത്തില്‍ വക്രിച്ച മുഖവുമായി ഏറുകണ്ണിട്ടു
നിന്നുകൊണ്ടവന്‍ തിരയുന്നത് അശാന്തമായ സ്വന്തം കാലത്തിന്‍റെ തീയാളുന്ന സത്യങ്ങളാണ്. കവിക്കും കാമുകനും ഭ്രാന്തനും ഭ്രാന്തുണ്ടെന്ന് മാത്രമല്ല, ആരോഗ്യകരമായ ഒരു ഭ്രാന്തിന്‍റെ അഭാവത്തില്‍ ആര്‍ക്കും 'ശരാശരി'ക്കപ്പുറം 'കവി'യാകാനാവുകയില്ലെന്നും കവിയാതെ 'കവിത'യില്ലെന്നും മുമ്പേ നാം മനസ്സിലാക്കിയിട്ടുണ്ട്.

'സുഹൃത്തെ, ഞാനും ഒരു ഭ്രാന്തനാണ്. സത്യം വിളിച്ചു പറയുന്നതിനാല്‍...' എന്ന ഗഫൂറിന്‍റെ സര്‍വസാധാരണമായ വരി അതുകൊണ്ടാണ് അസാധാരണമായ ഒരു ഭാരം സൃഷ്ടിക്കുന്നത്. ' സത്യമായും എനിക്കിപ്പോള്‍ ഭ്രാന്തില്ല, എങ്കിലും നിങ്ങളെ പേടിപ്പിക്കും  വിധം പൊട്ടിച്ചിരിക്കാനും തോന്നുന്നു.' എന്നൊരു വരിക്ക് ഇന്നൊരു വിശദീകരണവും ആവശ്യമില്ല. സ്വന്തം കാലത്തിന്‍റെ കേന്ദ്രത്തിലേക്ക് കടന്നു നില്‍ക്കുന്നവര്‍ പ്രകടിപ്പിക്കുന്ന, സാമൂഹികമാനമുള്ള തീവ്രമായ ആഭിമുഖ്യങ്ങളെയാണ് ആലങ്കാരിക  അര്‍ത്ഥത്തില്‍ ഇവിടെ 'ഭ്രാന്ത്' എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്. അതൊരിക്കലും 'സൂരി നമ്പൂതിരിമാരുടെ' കളിഭ്രാന്തല്ല. നിക്കോസ് കസാന്‍സാക്കിസ് സാകഷ്യപ്പെടുത്തുന്ന പോലെ ചീഞ്ഞുപോകുന്നതില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്ന ജീവിതത്തിന്‍റെ ഉപ്പാണ് അത്. കിനാവുകളെ കെട്ടുപോകാതെ സൂക്ഷിക്കുന്ന 'സൌന്ദര്യ ശാസ്ത്രം', ഉപ്പിന്‍റെ ശാസ്ത്രം എന്ന അര്‍ത്ഥത്തില്‍ ലാവണ്യ ശാസ്ത്രമാകുന്നത് വെറുതെയല്ല. സര്‍ഗാത്മകത, ശരാശരിക്കപ്പുറത്തേക്കുള്ള ഉണര്‍വ്വുകളുടെ ഉത്സവമാണ്.  ശരാശരിയാണ് മികച്ച ശരി എന്ന് കരുതുന്നവര്‍ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലത്താണ് ശരാശരിയല്ലാത്ത ജീവിതങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നത്. തീവ്രമായ ആത്മ ബന്ധങ്ങളുടെ ശിഖരങ്ങളില്‍ മറ്റു പലതിനുമൊപ്പം ' ഭ്രാന്തിന്‍റെ പൂങ്കുലകളും' പൂത്തു നില്‍ക്കുന്നുണ്ടാകും. സ്വര്‍ണ്ണ നിറമുള്ള പൂങ്കുലയോടൊപ്പം നീയെനിക്ക് ഭ്രാന്ത് സമ്മാനിച്ചു.' എന്ന പ്രണയ കവിതയില്‍ ഗഫൂര്‍ എഴുതിയത് അങ്ങനെയാണ് ആഘോഷമായി തീരുന്നത്. 'ഒരു ഭൂതത്തിന്‍റെഭാവി ജീവിതം' എന്നാ ഗഫൂര്‍ അറക്കലിന്‍റെ ആദ്യ നോവലും ഭ്രാന്തമായ ജീവിതാന്വേഷണങ്ങളുടെ ; 'എഡിറ്റിങ്ങില്ലാത്ത' ഒരാഘോഷമാണ്.

'ഒരു ഭൂതത്തിന്‍റെഭാവി ജീവിതം' അലസവായനയില്‍ വിള്ളല്‍ സൃഷ്ടിക്കും.ചിന്തക്ക് അവധികൊടുക്കാനുള്ള ഏതൊരു ശ്രമത്തെയും ഒരു മര്യാദയുമില്ലാതെ അത് അലങ്കോലപ്പെടുത്തും. മാന്യമായ ഉപചാരങ്ങല്‍ക്കിടയിലേക്ക് അമാന്യമായി ചിലപ്പോഴത് ഇടിച്ചു കയറും. 'അതിനെ'ക്കുറിച്ച് പറയുന്നതിനിടയില്‍ 'ഇതിലേക്കത്' വഴുക്കി മാറും. വിവരണങ്ങള്‍ ശിഥില മാകുമ്പോള്‍ മോഹാലസ്യപ്പെടുന്നവരെയും സങ്കീര്‍ണതകളില്‍ ശരി കാണാത്തവരേയും 'ഒരു ഭൂതത്തിന്‍റെഭാവി ജീവിതം'ഭയ സംഭ്രമങ്ങളുടെ സൂചിമുനയില്‍ നിര്‍ത്തും.

gafoor arakkal
ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെയുള്ള കാലക്രമീകരണ വിദ്യകള്‍ ഇനിയും വെല്ലുവിളിക്കപ്പെടണം. സത്യത്തിന്‍റെ സ്വപ്നാത്മകതയോടും സ്വപ്നത്തിന്‍റെ സത്യാത്മകതയോടും ഇനിയും നാം ഏറ്റുമുട്ടണം. അനുദിനമെന്നോണം ചോര്‍ത്തപ്പെടുന്ന മനുഷ്യ ജീവിതത്തിന്‍റെ അകത്തളങ്ങള്‍ അസ്വസ്ഥതകള്‍കൊണ്ട്  ഇനിയും നിരന്തരം നിറയണം. മരവിച്ച അറിവുകളെയൊക്കെയും അട്ടിമറിച്ചുകൊണ്ടു, അബോധവന്യതകളില്‍ നിന്ന് എപ്പോഴും 'ഉള്‍വിളികള്‍' ഉയരണം. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മിഴികള്‍ തുറക്കപ്പെടണം. 'ഒരു ഭൂതത്തിന്‍റെഭാവി ജീവിതം' അനുഭവിപ്പിക്കുന്നത് ഒരട്ടിമറിസൌന്ദര്യത്തിന്‍റെ ഭ്രാന്തന്‍ വിഹ്വലതകളാണ്. ചരിത്രവും പ്രകൃതിയും, സത്യവും സ്വപ്നവും, അന്വേഷണവും ഉള്‍വിളിയും, സ്വാതന്ത്ര്യവും അധിനിവേശവും, മതവും ഭൌതികചിന്തയും, വ്യവസ്ഥാപിതത്വവും അരാജകത്വവും, യുക്തിയും ഭ്രാന്തും, പരസ്പരാഭിമുഖ്യത്തിന്‍റെ പകര്‍പ്പും പുളകവും ധൂര്‍ത്തമായി പങ്കുവെക്കുമ്പോഴാണ് ഭാവിജീവിതമാകാന്‍  ഒരു 'ഭൂതം' സ്വയം വിവസ്ത്രയാകുന്നത്! സൂക്ഷ്മാര്‍ത്ഥത്തില്‍ ഇത് ചരിത്രത്തെ അചരിത്രപരമായും അഭിമുഖീ കരിക്കലാണ്. 'നായകരും' 'പ്രതി നായകരു'മായി ചരിത്രം പിളരുകയാണ്. അധിനിവേശ പ്രതീകമായ ബുഷ്‌ നോവലില്‍ വെറുമൊരു നായയും അടിമുടി നഗ്നനായ 'ഇരവി' പരിഷ്കൃതി കടന്നുകയറിയ 'പ്രക്രുതി'യുമാണ്. സെന്‍ ബുദ്ധിസം മുതല്‍ ഫുട്ബോള്‍ വരെ നോവലില്‍ പ്രവര്‍ത്തിക്കുന്നത് ചിന്തയുടെയും അനുഭൂതിയുടെയും ഒതുങ്ങാന്‍ വിസമ്മതിക്കുന്നൊരു 'ചുരുക്കെഴുത്തായാണ്.'
( വാരാദ്യ മാധ്യമം- 2011 മാര്‍ച്ച് 20 ) 


'ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം'
(നോവല്‍) 
- ഗഫൂര്‍ അറക്കല്‍
വില: 100 രൂപ 
  

Wednesday 15 June 2011

ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം - പുസ്തക പ്രകാശനം

ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം 
ആമുഖ ഭാഷണം : വി. പി. ഷൌക്കത്ത്
പ്രകാശന പ്രഭാഷണം - എം. മുകുന്ദന്‍.
എം. മുകുന്ദന്‍, സബിതക്ക് പുസ്തകം നല്‍കി പ്രകാശിപ്പിക്കുന്നു.കെ.ഇ.എന്‍, നോവലിസ്റ്റ് ഗഫൂര്‍ അറക്കല്‍, ഡോ. കെ.എം.അനില്‍ എന്നിവര്‍ സമീപം.
അധ്യക്ഷന്‍ : പി. പി. ഷാനവാസ്


കെ.ഇ.എന്‍. സംസാരിക്കുന്നു.


 സദസ്സ്

Tuesday 14 June 2011

ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം - മാജിക്കല്‍ റിയലിസ്റ്റ് ഫിക്ഷന്‍.

book cover
ഭൂതകാലം 
ഭാവിയെ നിര്‍ണ്ണയിക്കുന്ന 
ദശാസന്ധികളില്‍ പതറാതെ 
തലയുയര്‍ത്തിപ്പിടിച്ച് 
നമ്മുടെ ജീവിതം തന്നെ 
ചരിത്രമായി മാറുന്നത് 
എങ്ങനെയെന്ന് 
അടയാളപ്പെടുത്തുന്ന 
നോവല്‍.
മലയാളത്തിലെ
ഒരു മാജിക്കല്‍
റിയലിസ്റ്റ്  ഫിക്ഷന്‍.

ഇതിനകം
നൂറുകണക്കിന്
വായനക്കാരുടെ
പ്രശംസ നേടിയ പുസ്തകം.


റാസ്ബെറിയുടെ
പന്ത്രണ്ടാമത്തെ പുസ്തകം.
( നാല് മാസം കൊണ്ട് രണ്ടാം പതിപ്പിലേക്ക് )

ഒരു ഭൂതത്തിന്‍റെ ഭാവി ജീവിതം
(നോവല്‍)
- ഗഫൂര്‍ അറക്കല്‍ 

വില: 100 രൂപ

കടല്‍ മരുഭൂമിയിലെ വീട് - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

book cover
തലക്കെട്ടുകളുടെ 
അമൂര്‍ത്തഭാവങ്ങള്‍, 
അസ്പഷ്ട ചിന്തകള്‍, 
ചെറുപ്രതീതികള്‍, 
സംവാദസന്നദ്ധമാല്ലാത്ത 
സ്വകാര്യ വിചാരങ്ങള്‍, 
ഇവയുടെ ഇരിപ്പ് 
ശിഹാബുദ്ദീന്‍റെ 
അകങ്ങളില്‍ ഉണ്ട്. 
ഇവ കഥകളായി 
വളരേണ്ടതില്ല. 
കവിതയായി 
നില നില്‍ക്കുകയാണ്. 
അവയോടുള്ള 
സത്യസന്ധമായ സമീപനം 
എന്ന നിശ്ചയമാണ് ശിഹാബുദ്ദീന്.

വായനക്കാരുടെ എഴുതാതെ പോയ ആത്മകഥയിലെ വചസ്സുകളാണ് ഈ കവിതാ പുസ്തകം.

റാസ്ബെറിയുടെ 
പതിനൊന്നാമത്തെ പുസ്തകം.

കടല്‍ മരുഭൂമിയിലെ വീട് 
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 

വില: 70 രൂപ

Monday 13 June 2011

ദൈവം സത്യം കാണുന്നു; പക്ഷേ...

book cover
എന്ന വിസ്വപ്രശസ്തനായ 
റഷ്യന്‍ എഴുത്തുകാരന്‍റെ 
ലോകം മുഴുവന്‍ വായിക്കപ്പെട്ട    
ഹൃദയസ്പര്‍ശിയായ ഒരു   കഥയാണ്

കുട്ടികള്‍ക്കായി പ്രത്യേകം 
തയ്യാറാക്കിയതാണ്‌  ഈ പുസ്തകം. 
ജീവിതകാലമത്രയും തടവിലടക്കപ്പെട്ട 
നിരപരാധിയായ 
ഒരു മനുഷ്യന്‍റെ കരളലിയിക്കുന്ന  കഥ.

റാസ്ബെറിയുടെ പത്താമത്തെയും 
ബാലസാഹിത്യ പരമ്പരയിലെ 
മൂന്നാമത്തെയും പുസ്തകം.

ദൈവം സത്യം കാണുന്നു; പക്ഷേ...
- ലിയോ ടോള്‍സ്റ്റോയ് 
(ബാലസാഹിത്യം)

വിവര്‍ത്തനം: 
അനില്‍കുമാര്‍ തിരുവോത്ത്  
 വില: 25 രൂപ 

Saturday 11 June 2011

വെനീസിലെ വ്യാപാരി

book cover
വിശ്വ പ്രസിദ്ധനായ എഴുത്തുകാരന്‍ 
''merchant of venis '' എന്ന നാടകത്തെ
അവലംബിച്ചു  അദ്ധ്യാപികയായ 
ശ്രീമതി അജ്ന ഫേബിയാസ് 
കുട്ടികള്‍ക്കായി  എഴുതിയ 
കഥയാണ് വെനീസിലെ വ്യാപാരി


ഹൃദയവും സരളവുമായ ഭാഷയില്‍ 
രചിച്ച ഈ പുസ്തകം കുട്ടികളില്‍ 
നവ്യമായ വായനാനുഭവം സമ്മാനിക്കും.


റാസ്ബെറിയുടെ 
ഒന്‍പതാമാത്തെയും 
ബാല സാഹിത്യ പരമ്പരയിലെ 
രണ്ടാമത്തെയും പുസ്തകം.

വെനീസിലെ വ്യാപാരി
പുനരാഖ്യാനം: 
അജ്ന ഫേബിയാസ് 


വില: 30 രൂപ

കാബൂളിവാല - രബീന്ദ്രനാഥ്‌ ടാഗോര്‍

വളരെ പ്രശസ്തമായ കഥയാണ് 

മിനി എന്ന പെണ്‍കുട്ടിയുടെയും 
കാബൂളിവാലയുടെയും 
സ്നേഹോഷ്മളമായ ബന്ധത്തിന്‍റെ 
കഥ പറയുന്ന ഈ പുസ്തകം 
വയനാപ്രിയരായ കുട്ടികള്‍ക്ക് 
ഹൃദ്യമായ അനുഭവമായിരിക്കും 
പകര്‍ന്നുനല്‍കുക. 


റാസ്ബെറിയുടെ എട്ടാമത്തെയും  
ബാല സാഹിത്യ പരമ്പരയിലെ 
ഒന്നാമത്തെയും പുസ്തകം.

കാബൂളിവാല 
( കഥ )
രബീന്ദ്രനാഥ്‌ ടാഗോര്‍

വിവര്‍ത്തനം:
അനില്‍കുമാര്‍ തിരുവോത്ത്

വില: 25 രൂപ

മീരായനം

book cover
അനുരാഗ ബദ്ധമായ ഹൃദയത്തെ 
നാഥനായ കൃഷ്ണ ഭഗവാന് 
സമര്‍പ്പിക്കുകയും 
ആ ദിവ്യ സവിധത്തില്‍ 
അലിഞ്ഞുചേരുകയും ചെയ്ത 
ഉപാസകയായിരുന്നു

അവരുടെ ജീവിതവും
തിരഞ്ഞെടുത്ത കവിതകളുമാണ് 
മീരായനം എന്ന 
ഈ സമാഹാരത്തിലുള്ളത്. 
ഇതില്‍ ഗിരിധരചൈതന്യത്തിന്‍റെ 
അപരിമേയ സൌന്ദര്യമാണ് 
നിറയുന്നത്.


മീരായനം
വിവര്‍ത്തകര്‍ :

കെ. ബി. വേണു,
ബിന്ദു കൃഷ്ണന്‍ 

വില: 50 രൂപ 

Friday 10 June 2011

101 സെന്‍ കഥകള്‍

book cover
ധ്യാനമാര്‍ഗ്ഗങ്ങള്‍ 
വിവിധ തരത്തില്‍ ആവിഷ്കരിക്കുന്ന 
101 സെന്‍ കഥകളുടെ 
സമാഹാരമാണ് ഈ പുസ്തകം. 
വ്യതിരിക്തവും ഹൃദ്യവും 
അതിലുപരി ചിന്തനീയവുമായ 
കഥകളാണ് ഇതിലുള്ളത്.

റാസ്ബെറിയുടെ ആറാമത്തെ പുസ്തകം.
 
മഹായാനബുദ്ധമതത്തിന്‍റെ ചീന-ജപ്പാന്‍ ശാഖയാണ്‌ സെന്‍ ബുദ്ധമതം. ധ്യാനത്തിന് കൂടുതല്‍ പ്രാധാന്യം കല്പിച്ച്ചുകൊണ്ടുള്ള ഒരു മാര്‍ഗ്ഗമാണിത്. ഇന്ത്യയിലെ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന പല്ലവ രാജകുമാരനായിരുന്ന ബോധിധര്‍മ്മനാണ് ചീനയിലെത്തി സെന്‍ ബുദ്ധമതം പ്രചരിപ്പിച്ചതെന്നാണ് ഐതിഹ്യം. ശ്രീ ബുദ്ധന്‍റെ മരണശേഷം ആയിരം വര്‍ഷം കഴിഞ്ഞാണ് ഈ ശാഖ ഉണ്ടാവുന്നത്. ധ്യാനമാര്‍ഗ്ഗം എന്ന നിലയില്‍ ശ്രീ ബുദ്ധന്‍റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു തിരിച്ചുപോക്കാണ് ഈ മാര്‍ഗ്ഗം. വര്‍ത്തമാനകാലത്തില്‍ നിന്ന് പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാനമാര്‍ഗ്ഗമാണ് സെന്‍.



101 സെന്‍ കഥകള്‍.

വിവര്‍ത്തനം:
അനില്‍കുമാര്‍ തിരുവോത്ത്‌

വില: 100 രൂപ.

സൂഫീകഥകള്‍ sufi parables

book cover
ഇതിലെ കഥകള്‍ ചിന്തയുടെയും ദര്‍ശനങ്ങളുടെയും ഒപ്പം നര്‍മ്മത്തിന്‍റെയും ദൃഷ്ടാന്തങ്ങളാണ് നമ്മോട് പറയുന്നത്. പ്രശസ്ത സൂഫീ ചിന്തകനും എഴുത്തുകാരനുമായ ഇദ് രിസ് ഷായുടെ ''thinkers of the east '' എന്ന ഗ്രന്ഥത്തെ അവലംബിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. റാസ്ബെറി മിസ്‌റ്റിക്ക് പരമ്പരയിലെ അഞ്ചാമത്തെ പുസ്തകം.


വിവര്‍ത്തകന്‍ :
കെ.എം.അജീര്‍കുട്ടി 

വില: 50 രൂപ 


മിന്നാമിനുങ്ങുകളുടെ പ്രകാശത്തില്‍ - സുപ്രകാശത്തിന്‍റെ സുവര്‍ണകണികകള്‍ - ഓ എന്‍ വി

onv
ഒരിലത്തുമ്പില്‍ ഊറി നില്‍ക്കുന്ന മഴത്തുള്ളി 
സുസൂക്ഷ്മം വലിച്ചുകുടിച്ചിട്ട് 
തനിച്ചിരുന്നു പാടിപ്പോയ ഒരു പക്ഷിയെ 
ഞാന്‍ ഓര്‍ക്കുന്നു. 
അവിടെ പാട്ട് സംഭവിക്കുകയാണ്. 
തനിക്ക് ദാഹനീര്‍ പകര്‍ന്ന മേഘത്തെ 
അത് അറിയുന്നില്ല. 
ആ പാട്ട്, ദാതാവിനെ അറിഞ്ഞുള്ള 
ഔപചാരികമായ നന്ദി പറയലുമല്ല. 
അത് പക്ഷിയുടെ ആനന്ദമാണ്. 
അജ്ഞാതദാതാവിനുള്ള കൃതജ്ഞത  തന്നെയാണത് 
എന്ന് വ്യാഖ്യാനിച്ചാലോ? തെറ്റെന്നു പറയാനുമാവില്ല. സ്വന്തം നെഞ്ചുകീറിക്കാട്ടുന്ന വേദന അനുഭവിച്ചു തന്നെ ചിപ്പി അതിന്‍റെ മുത്തെടുത്തു നല്‍കുന്നു. അതുപോലെയാണ് ഇതിലെ ഓരോ കവിതയും.

മിന്നാമിനുങ്ങുകളുടെ പ്രകാശത്തില്‍ - സുധാ രാജ്കുമാര്‍

book cover
സുധാ രാജ്കുമാറിന്‍റെ '' in the light of fireflies '' എന്ന ഇംഗ്ലീഷ് കൃതിയുടെ ദ്വിഭാഷാ പതിപ്പാണ്‌ ഇത്. പരമാത്മാവില്‍ സംയോജിക്കുമ്പോള്‍ ഹൃദയം തൂവിയ ആത്മ ഭാഷണങ്ങളെ സിദ്ദിക്ക് മുഹമ്മദ്‌ മലയാള മൊഴിയില്‍ പകര്‍ന്നു വെച്ചത് പ്രചോദിതനിമിഷങ്ങളില്‍ ആണെന്ന് തോന്നിയതായി അവതാരികയില്‍ ONV എഴുതുന്നു. റാസ്ബെറി 
മിസ്റ്റിക്ക് പരമ്പരയിലെ നാലാമത്തെ പുസ്തകം.

മിന്നാമിനുങ്ങുകളുടെ പ്രകാശത്തില്‍
- സുധാ രാജ്കുമാര്‍ 

bilingual edition 


മലയാളം ഭാഷാന്തരം :
സിദ്ദീഖ് മുഹമ്മദ് 

വില: 125 രൂപ

Jalaluddin rumi, very rare flower - osho

osho
Jalaluddin rumi
is a very rare flower.
he is as great a poet
as he is a mystic.
hence, his poetry
is not just poetry.
not just a beautiful
arrangement
of words.
it contains
immense meaning
and points towards
the ultimate truth.
it is not entertainment.
it is enlightenment.
    
- OSHO

റൂമി - ഹൃദയത്തിന്‍റെ സ്പന്ദനതാളലയം - യതി.

guru
ജലാലുദ്ദീന്‍ റൂമി എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനതാളലയം തന്നെയാണ്. ഈ ജീവിതത്തില്‍ വേറെ ഒരാളെയും ഞാന്‍ ഇതിലുപരി സ്നേഹിക്കുകയോ പിന്‍പറ്റുകയോ ചെയ്തിട്ടില്ല.


സ്നേഹാര്‍ദ്രം ധ്യാനനിരതം - ജലാലുദ്ദീന്‍ റൂമി

book cover
ദൈവത്തിന്‍റെ മഹാരഹസ്യമെന്നു ലോകം വാഴ്ത്തിയ വിശ്രുത പേര്‍ഷ്യന്‍ എഴുത്തുകാരനും സൂഫിയുമായ ജലാലുദ്ദീന്‍ റൂമിയുടെ കവിതകളുടെ സമാഹാരം. ദൈവത്തിന്‍റെ അനന്യതയിലും വിശ്വ സ്നേഹത്തിലും ഊന്നിയ ഈ കാവ്യങ്ങള്‍ ദിവ്യാനുരാഗത്തിന്‍റെ അതി സൂക്ഷ്മങ്ങളായ സൂക്തങ്ങളാണ്. റാസ്ബെറി മിസ്‌റ്റിക്ക്  പരമ്പരയിലെ മൂന്നാമത്തെ പുസ്തകം. 


വിവര്‍ത്തനം: 
സിദ്ദീഖ് മുഹമ്മദ്‌ 
വില : 110 രൂപ.



rarest women - osho

osho
Rabia Basri is one of the rarest woman in the whole human history. There are only a few names that can be
compared to Rabia but still she remains rare, even among these few names   - Meera, Theresa, Laila. These are
few names. But Rabia still remains rare. She is a Kohinoor, the most precious woman ever born.

- OSHO

Thursday 9 June 2011

റാബിഅ ബസ്രി- ദിവ്യാനുരാഗത്തിന്‍റെ വിശുദ്ധ പക്ഷി - സിദ്ദിഖ് മുഹമ്മദ്‌

book cover
പരിത്യാഗത്തിന്‍റെ ശ്രേഷ്ഠതയാല്‍ രണ്ടാം വിശുദ്ധ മറിയമെന്നു വിശേഷിപ്പിക്കപ്പെട്ട സൂഫീ വനിതയായിരുന്നു റാബിഅ ബസ്രി.
പരമാത്മാവിനോടുള്ള ജീവാത്മാവിന്‍റെ ദിവ്യ പ്രണയം നിറഞ്ഞൊഴുകുന്നവയായിരുന്നു അവരുടെ കാവ്യ വചസ്സുകള്‍.
അവയുടെ പരിഭാഷയോടൊപ്പം ആ ദിവ്യാത്മാവിന്‍റെ ജീവിതത്തെയും
ദര്‍ശനങ്ങളെയും അനുഭവങ്ങളെയും അതിസൂക്ഷ്മമായി രേഖപ്പെടുത്തുന്ന മലയാളത്തിലെ പ്രഥമകൃതി. 


ദിവ്യാനുരാഗത്തിന്‍റെ വിശുദ്ധ പക്ഷി - സിദ്ദിഖ് മുഹമ്മദ്‌ 
വില: 110 രൂപ. 

Tuesday 7 June 2011

ലല്ലേശ്വരിയുടെ കവിതകള്‍

book cover
ലല്ലേശ്വരിയുടെ  കവിതകള്‍ 
ആധുനിക കാശ്മീരി ഭാഷയുടെ
 ജനനിയായി കണക്കാക്കപ്പെടുന്ന
ലല്ലേശ്വരി, ദൈവാനുരാഗത്തെ
മതാതീതമായി ദര്‍ശിച്ചു.
ദേവദൂതുകളുടെ
സ്വനഗ്രാഹിയായിരുന്നു
ആ മനസ്സ്.

ഒരു വിവസ്ത്ര സംന്യാസിനിയായി
ജീവിച്ച അവരുടെ
യോഗാത്മദര്‍ശനത്തിന്‍റെ
നീരുറവയാണ്
ശൈവ ചൈതന്യം പരിലസിക്കുന്ന
ഈ ആത്മ ഭാഷണങ്ങള്‍.

റാസ്‌ബെറി ബുക്സിന്‍റെ പ്രഥമ പുസ്തകം. 

വില: 110 രൂപ
വിവര്‍ത്തനം: വേണു. വി. ദേശം