book cover |
ധ്യാനമാര്‍ഗ്ഗങ്ങള്‍
വിവിധ തരത്തില്‍ ആവിഷ്കരിക്കുന്ന
101 സെന്‍ കഥകളുടെ
സമാഹാരമാണ് ഈ പുസ്തകം.
വ്യതിരിക്തവും ഹൃദ്യവും
അതിലുപരി ചിന്തനീയവുമായ
കഥകളാണ് ഇതിലുള്ളത്.
റാസ്ബെറിയുടെ ആറാമത്തെ പുസ്തകം.
മഹായാനബുദ്ധമതത്തിന്‍റെ ചീന-ജപ്പാന്‍ ശാഖയാണ് സെന്‍ ബുദ്ധമതം. ധ്യാനത്തിന് കൂടുതല്‍ പ്രാധാന്യം കല്പിച്ച്ചുകൊണ്ടുള്ള ഒരു മാര്‍ഗ്ഗമാണിത്. ഇന്ത്യയിലെ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന പല്ലവ രാജകുമാരനായിരുന്ന ബോധിധര്‍മ്മനാണ് ചീനയിലെത്തി സെന്‍ ബുദ്ധമതം പ്രചരിപ്പിച്ചതെന്നാണ് ഐതിഹ്യം. ശ്രീ ബുദ്ധന്‍റെ മരണശേഷം ആയിരം വര്‍ഷം കഴിഞ്ഞാണ് ഈ ശാഖ ഉണ്ടാവുന്നത്. ധ്യാനമാര്‍ഗ്ഗം എന്ന നിലയില്‍ ശ്രീ ബുദ്ധന്‍റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു തിരിച്ചുപോക്കാണ് ഈ മാര്‍ഗ്ഗം. വര്‍ത്തമാനകാലത്തില്‍ നിന്ന് പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാനമാര്‍ഗ്ഗമാണ് സെന്‍.
101 സെന്‍ കഥകള്‍.
വിവര്‍ത്തനം:
അനില്‍കുമാര്‍ തിരുവോത്ത്
വില: 100 രൂപ.
No comments:
Post a Comment