സുസൂക്ഷ്മം വലിച്ചുകുടിച്ചിട്ട്
തനിച്ചിരുന്നു പാടിപ്പോയ ഒരു പക്ഷിയെ
ഞാന്‍ ഓര്‍ക്കുന്നു.
അവിടെ പാട്ട് സംഭവിക്കുകയാണ്.
തനിക്ക് ദാഹനീര്‍ പകര്‍ന്ന മേഘത്തെ
അത് അറിയുന്നില്ല.
ആ പാട്ട്, ദാതാവിനെ അറിഞ്ഞുള്ള
ഔപചാരികമായ നന്ദി പറയലുമല്ല.
അത് പക്ഷിയുടെ ആനന്ദമാണ്.
അജ്ഞാതദാതാവിനുള്ള കൃതജ്ഞത തന്നെയാണത്
എന്ന് വ്യാഖ്യാനിച്ചാലോ? തെറ്റെന്നു പറയാനുമാവില്ല. സ്വന്തം നെഞ്ചുകീറിക്കാട്ടുന്ന വേദന അനുഭവിച്ചു തന്നെ ചിപ്പി അതിന്‍റെ മുത്തെടുത്തു നല്‍കുന്നു. അതുപോലെയാണ് ഇതിലെ ഓരോ കവിതയും.
അതുപോലെയാണ് ഇതിലെ ഓരോ കവിതയും
ReplyDelete